കല്ലടിക്കോട്: ബംഗളൂരു-മൈസൂരു ദേശീയപാതയിലെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തച്ചമ്പാറ മാങ്കുറുശ്ശി പൂവാടിയിൽ ജിതിൻ ബി. ജോർജാണ് (27) മരിച്ചത്. മൈസൂർ റോഡിലെ മീഡിയനിൽ ഇടിച്ച് മറിഞ്ഞ ടിപ്പർലോറിക്കടിയിൽ രണ്ടുകാറും ബൈക്കും അകപ്പെട്ടു. ബൈക്ക് യാത്രികനായിരുന്നു പീനിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ജിതിൻ. തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. പിതാവ്: ജോർജ് മാണി (കൂർഗ് എസ്റ്റേറ്റ് മാനേജർ), മാതാവ്: സജി ജോർജ്, സഹോദരി: ജിസ ജോർജ് (സൗദി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.45ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കല്ലടിക്കോട് സെന്റ് തോമസ് ചർച്ച് ഇടവക സെമിത്തേരിയിൽ.