തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി മുട്ടത്തറ മോഹനൻ (53-പുതുവൽ പുത്തൻവീട്, മുട്ടത്തറ) നിര്യാതനായി. ബൈപാസ് റോഡിലൂടെ നടന്നുപോകവേ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ചികിത്സയിലായിരുന്നു. ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിച്ച ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 10.30ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്ക്കരിക്കും. ഭാര്യ: സന്ധ്യ. മക്കൾ: ശ്രേധാ മോഹൻ, ഭരത് മോഹൻ (പാലിയം ഇന്ത്യ), ഗോപിക മോഹൻ. മരുമക്കൾ: രാഹുൽ, അനന്തു കൃഷ്ണൻ.