തൃപ്രയാർ: വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ രജിസ്ട്രാർ ഓഫിസിന് സമീപം താമസിക്കുന്ന കുന്നത്തു പറമ്പിൽ പ്രസാദിന്റെ ഭാര്യ ബിന്ദുവാണ് (37) മരിച്ചത്. വലപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.