ഒറ്റപ്പാലം: വാദ്യകലാകാരൻ പനമണ്ണ തെക്കിനിയിത്ത് പൊതുവാട്ടിൽ കുട്ടപ്പൊതുവാൾ (93) ഗുജറാത്തിലെ മകളുടെ വസതിയിൽ നിര്യാതനായി. ആറ് പതിറ്റാണ്ടിലേറെയായി കടമ്പൂർ പനയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട-അടിയന്തിരം നിർവഹിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.ഭാര്യ: പരേതയായ ദേവകി. മക്കൾ: ശോഭന, പ്രകാശൻ, മണികണ്ഠ പ്രസാദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗുജറാത്തിലെ ആദിപൂർ ശ്മശാനത്തിൽ.