തിരുവല്ല: കോട്ടയം കളത്തിപ്പടി മുണ്ടിയാക്കല്‍ എസ്.എ. സക്കറിയ (റിട്ട. കോട്ടയം പി.സി കോര്പറേഷന്-കറിയാക്കുട്ടി -82) നിര്യാതനായി. ഭാര്യ: കുഴിമറ്റം ചാലുവേലില്‍ ലീലാമ്മ. മക്കള്‍: റിജു സക്കറിയ (സൂപ്പര്‍ ഷോപ്പി, തിരുവല്ല), റിന്‍സി കോര (ചിന്നൂസ് ആന്‍ഡ് കിച്ചൂസ് ബേക്കറി, ഒളശ്ശ). മരുമക്കള്‍: ബിന്ദു റിജു പള്ളം (എയ്ഞ്ചല്‍സ് സ്റ്റിച്ചിങ് സെന്റര്‍, തിരുവല്ല), കോര സി. കുന്നുംപുറം ഒളശ്ശ (അസി. സര്‍ക്കുലേഷന്‍ മാനേജര്‍, ദീപിക കോട്ടയം). മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30ന് തിരുവല്ലയിലെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളി സെമിത്തേരിയില്‍.