മാള: പൊയ്യ ചെന്തുരുത്തി അറക്കപറമ്പിൽ സുരേഷിന്റെ മകൻ വൈശാഖ് (22) ബൈക്കപകടത്തിൽ മരിച്ചു. ബുധനാഴ്ച വൈകീട്ട് ആലുവയിലെ പ്ലൈവുഡ് കമ്പനിയിൽനിന്ന് ജോലി കഴിഞ്ഞ് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: ശാന്ത. സഹോദരി: രേഷ്മ. ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു.