കയ്പമംഗലം: കാക്കാത്തുരുത്തി ബദ്ർ ജുമാ മസ്ജിദിന് സമീപം പുതിയവീട്ടിൽ പരേതനായ ബാവുവിന്റെ മകൻ അമ്മുക്കുഞ്ഞി ഹാജി (87) നിര്യാതനായി. കാക്കാത്തുരുത്തി ബദ്ർ ജുമാ മസ്ജിദ് കമ്മിറ്റി രക്ഷാധികാരി, വൈസ് പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റ്, എസ്.വൈ.എസ് മഹല്ല് പ്രഥമ യൂനിറ്റ് കമ്മിറ്റി സെക്രട്ടറി, ബോംബെ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, മാലിക്ബിൻ ദീനാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) അബൂദബി സ്ഥാപക കമ്മിറ്റി അംഗം, കയ്പമംഗലം എം.ഐ.സി കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യമാർ: ആമിന, പരേതയായ സൈനബ. മക്കൾ: നജീബ, മുഹമ്മദ് നഈം (ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി വർക്കിങ് സെക്രട്ടറി), ഖദീജ ബീവി, ഫൗസിയ, സുഹൈൽ (ദുബൈ). മരുമക്കൾ: ഷെഫീന, ജമാൽ, ജാഫർ (സൗദി), ഷിൻഷ.