കോട്ടായി: പിരായിരിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ കോട്ടായി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.കോട്ടായി ഓടനൂർ കൊല്ലങ്കോട്ടുകളം പാറക്കൽപറമ്പ് വേലായുധന്റെ മകൻ സുരേഷ് കുമാർ (43) ആണ് തൃശൂരിലെ ആശുപത്രിയിൽ മരിച്ചത്. നിർമാണ തൊഴിലാളിയായ സുരേഷ് കുമാർ പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബുധനാഴ്ച രാത്രി 8.45ന് പിരായിരി കൃഷ്ണ റോഡിലായിരുന്നു അപകടം.തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ്: തങ്ക. ഭാര്യ: അനിത. മക്കൾ: ശ്രേയസ്, തേജസ്. സഹോദരങ്ങൾ: സുധ, സുമ, സുജ.