കൊല്ലങ്കോട്: മുതലമട നീളിപ്പാറ ആറാം പാളയം കാട് പൊന്നുച്ചാമിയുടെ ഭാര്യ ദൈവാത്ത (64) കിണറ്റിൽ വീണ് മരിച്ചു. കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. കൊല്ലങ്കോട് അഗ്നിരക്ഷ സേന ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.