തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടിക്ക് സമീപം ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുന്നം പട്ടയം കവല ചക്കാലക്കൽ പരേതനായ വർഗീസിന്റെ മകൻ മനുവാണ് (34) മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് അപകടം. പരിക്കേറ്റ മനുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ലൂസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.