തൃശൂർ: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ മാനേജറും ഡി.എഫ്.എ മുൻ സെക്രട്ടറിയുമായിരുന്ന ഒ.കെ. ദേവസി (83) നിര്യാതനായി. കിഴക്കെകോട്ട ഒലക്കേങ്കിൽ കുടുംബാംഗമാണ്. സഹാറാ മിലേനിയം കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജറായിരുന്നു. ഫെഡറേഷൻ കപ്പും സന്തോഷ് ട്രോഫിയും ദേശീയ ലീഗ് മത്സരങ്ങളും തൃശൂരിൽ നടക്കുമ്പോൾ ഡി.എഫ്.എ സെക്രട്ടറിയായിരുന്നു. റേഡിയോയിലെ ഫുട്ബാൾ കമന്റേറ്ററായിരുന്നു. 86ൽ കോഴിക്കോട് നെഹ്റുകപ്പ് നടക്കുമ്പോൾ ടി.വിയിലും ദൃക്സാക്ഷി വിവരണം നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ ലീനെറ്റ്. മക്കൾ: ജോ ഡേവീസ്, സിൽവിയ. മരുമക്കൾ: വിജി, അനിൽ. സംസ്കാരം ശനിയാഴ്ച പകൽ 2.15ന് ലൂർദ് കത്തീഡ്രൽ സെമിത്തേരിയിൽ.