അഗളി: ആനക്കട്ടി കുലുക്കൂരിന് സമീപത്തെ ആദിവാസി ശ്മശാനത്തിലെ മരത്തിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധുര വിരുതുനഗർ അരിപ്പുക്കോട്ടെ സെങ്കുളം സ്വദേശി സുബ്ബയ്യ നായ്ക്കരുടെ മകൻ ധർമരാജ് (45) ആണ് മരിച്ചത്. ആട് മേയ്ക്കാൻ പോയവരാണ് മൃതദേഹം കണ്ട് പൊലീസിൽ വിവരം അറിയിച്ചത്. സമീപത്തെ ഫോണിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.