കൊല്ലം: ഗാന്ധിഭവന് അഭയകേന്ദ്രത്തിലെ അന്തേവാസി കൊച്ചുകുട്ടന് (70) നിര്യാതനായി. ഹരിപ്പാട് നഗരസഭ പ്രദേശത്ത് അലഞ്ഞുനടന്ന ഇദ്ദേഹത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറുമാസം മുമ്പ് ഹരിപ്പാട് നഗരസഭ ചെയര്മാന് കെ.എം. രാജുവിന്റെ ശിപാര്‍ശപ്രകാരമാണ് ഗാന്ധിഭവനിലെത്തിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ ബന്ധപ്പെടണമെന്ന് ഗാന്ധിഭവന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9605047000.