മൂന്നാർ: തമിഴ്നാട്ടിൽനിന്ന് പൊങ്കൽ അവധിക്ക് നാട്ടിലെത്തിയ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെണ്ടുവരൈ എസ്റ്റേറ്റിലെ മാടസ്വാമിയുടെ മകൾ സന്ധ്യയാണ് (20) മരിച്ചത്. ശനിയാഴ്ച രാവിലെ തോട്ടത്തിൽ പണിക്കുപോയ മാതാപിതാക്കൾ ഉച്ചകഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ തൂങ്ങിയനിലയിൽ കണ്ടത്. മൂന്നാർ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.