മൂന്നാർ: ഇടമലക്കുടി വളയാംപാറ കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപെട്ട വേണുഗോപാൽ (50) മരിച്ചു. ശനിയാഴ്ച വൈകീട്ട് കുടിയിലെ വീടിനടുത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടാന വേണുഗോപാലിനെ ചവിട്ടി കൊല്ലുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. മൂന്നാർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.