പഴയന്നൂർ: ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തെക്കേത്തറ പനച്ചിനാനിക്കൽ ജോർജിനെയാണ് (71) താമസിക്കുന്ന ഷെഡിൽ ഞായറാഴ്ച വൈകീട്ട് മരിച്ചനിലയിൽ നാട്ടുകാർ കണ്ടത്. അഴുകിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി കരുതുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ ഭാര്യയും രണ്ട് ആൺമക്കളും നാട്ടുകാർ പറഞ്ഞിട്ടാണ് വിവരമറിഞ്ഞത്. 20 വർഷത്തോളമായി ജോർജ് വീഴാറായ ഷെഡിൽ ഒറ്റക്ക് കഴിയുകയായിരുന്നു.
കഴിഞ്ഞ കോവിഡ് സമയത്ത് നാട്ടുകാരാണ് ഇയാൾക്ക് ഭക്ഷണം നൽകിയിരുന്നത്. അഞ്ചു ദിവസത്തോളമായി ഇദ്ദേഹത്തെ പുറത്തുകണ്ടിട്ടെന്ന് അയൽക്കാർ പറയുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി.