പട്ടാമ്പി: മുൻ കൊളജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. മേജർ ഒ. വേണുഗോപാൽ (67) നിര്യാതനായി. 2007 വരെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളജിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റ് വകുപ്പുതലവനും എൻ.സി.സി ഓഫിസറുമായിരുന്നു. കൽപറ്റ ഗവ. കോളജ് പ്രിൻസിപ്പൽ ആയും തൃശൂർ ഡി.ഡി.ഇ ആയും സേവനമനുഷ്ഠിച്ചു. പട്ടാമ്പി കോളജിന്റെ വൈസ് പ്രിൻസിപ്പൽ, ലക്ഷദ്വീപ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്ററിന്റെ പ്രിൻസിപ്പൽ, വിക്ടോറിയ കോളജ് ബി.കോം ഹോണേഴ്സ് അക്കാദമിക്ക് കോഓഡിനേറ്റർ, നിരവധി സ്വാശ്രയ കോളജുകളിൽ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: രാധിക (റിട്ട. മോട്ടോർ വാഹന വകുപ്പ്). മക്കൾ: അഖില (യു.എസ്.എ), രാഹുൽ (തപാൽ വകുപ്പ്). മരുമക്കൾ: രതീഷ് (യു.എസ്.എ), മീര (അഷ്ടാംഗം ആയുർവേദ കോളജ്).