പുതുപ്പരിയാരം: പുതുപ്പരിയാരം പാനപന്തൽ പടിഞ്ഞാറെ പത്തൂർ വിമുക്തഭടൻ രാധാകൃഷ്ണൻ -ഉമ രാധകൃഷ്ണൻ ദമ്പതികളുടെ ഏകമകൻ സനു കൃഷ്ണൻ (29) ദുബൈയിൽ നിര്യാതനായി. സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ യുവാവ് അൽകറാമയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഏഴുവർഷമായി ദുബൈയിലാണ്. രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നിരുന്നു. മൂന്നുമാസത്തിനുള്ളിൽ വിവാഹം നടത്താൻ വധുവിനെ ഉറപ്പിച്ചിരുന്നു. അതിനുശേഷമാണ് വീണ്ടും ഗൾഫിലേക്ക് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.