ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി. തിരുവല്ല കാവുംഭാഗം പൂഴിക്കലായിൽ സുബാഷ് ജോൺ മാത്യു (36) ആണ് ഞായറാഴ്ച ദോഹ ഹമദ് ആശുപത്രിയിൽ നിര്യാതനായത്. എട്ടു വർഷമായി പൊതുജനാരോഗ്യ വിഭാഗത്തിൽ മെഡിക്കൽ മിഷൻ ഉദ്യോഗസ്ഥനായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: കോട്ടയം മണർകാട് ചാമക്കാലയിൽ വിനിത എൽസ (ഹമദ് ആശുപത്രി ജീവനക്കാരി). മകൾ: രൂതുലിൻ. മാതാവ് സുശീല മാത്യൂസ് ഖത്തറിലുണ്ട്. സുഭാഷിന്റെ നിര്യാണത്തിൽ ഫ്രൻഡ്സ് ഓഫ് തിരുവല്ല അനുശോചിച്ചു.