ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരിയിലെ മുതിർന്ന സി.പി.എം നേതാവും നഗരസഭ വാർഡ് 23 കോട്ടക്കുന്നിലെ കൗൺസിലറുമായ ചോലക്കൽ രാഘവൻ (74) നിര്യാതനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.