അഗളി: പുതൂർ പഞ്ചായത്തിലെ താഴെമുള്ളി സർക്കാർ സ്കൂൾ ക്വാർട്ടേഴ്സ് പരിസരത്ത് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. താഴെ മുള്ളി ഊരിലെ കൊങ്കരെ മകൻ ദ്വെരൈ സ്വാമിയുടെ (55) മൃതദേഹമാണ് തിങ്കളാഴ്ച കാലത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം തോന്നിക്കുന്നുണ്ട്. അവിവാഹിതനായ ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസമെന്ന് നാട്ടുകാർ പറഞ്ഞു. കൂലിത്തൊളിലാളിയാണ്.അഗളി പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി അഗളി സി.എച്ച്.സിയിലെ മോർച്ചറിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു.