ഒറ്റപ്പാലം: വീട്ടുവളപ്പിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാന്നനൂർ വെള്ളിയാട് നെരവത്ത് മണികണ്ഠനാണ് (38) മരിച്ചത്. ഞായറാഴ്ച്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഇദ്ദേഹത്തെ കാണാതായി. വീടിനുമുന്നിൽ ചെരിപ്പും കിണറിന്റെ ആൾമറയിൽ മൊബൈൽ ഫോണും കണ്ടതിനെ തുടർന്ന് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മനിശ്ശേരിയിൽ പഞ്ചർ കട നടത്തിവരുകയായിരുന്നു. അവിവാഹിതനാണ്.