ഒല്ലൂർ: മലബാർ മിഷനറി ബ്രദേഴ്സ് (എം.എം.ബി) മുൻ സുപ്പീരിയർ ജനറൽ ബ്രദർ ജി. വിക്ടർ കളമ്പുകാട്ട് (79) നിര്യാതനായി. മരിയാപുരം മിഷൻ ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു. രണ്ടുതവണ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭോപ്പാൽ അസീസി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ, ജനറൽ കൗൺസിലർ, പ്രോവിൻഷ്യൽ കൗൺസിലർ, റീജനൽ സുപ്പീരിയർ, മിഷൻ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോതമംഗലം ആലക്കോട് പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രദർ പോൾ, തോമസ് കളമ്പുകാട്ട്, ത്രേസ്യാമ്മ ജോർജ്, ജോയ് കളമ്പുകാട്ട്, ഫാ. ഫ്രാൻസിസ്, മേരി ജോസ്, മാത്യു കളമ്പുകാട്ട്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മരിയാപുരം മിഷൻ ഹോമിൽ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, മാർ ടോണി നീലങ്കാവിൽ എന്നിവരുടെ കാർമികത്വത്തിൽ നടക്കും.