കണിമംഗലം: കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പരേതനായ തയ്യിൽ കുഞ്ഞുണ്ണി തണ്ടാന്റെ മകൻ ഡോ. ടി.കെ. വിജയരാഘവൻ (82) നിര്യാതനായി. തൃശൂർ ഡെപ്യൂട്ടി ഡി.എം.ഒ. ആയിരുന്നു. തൃശൂർ ജില്ല ആശുപത്രി, മെട്രോ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. അമ്മാടത്ത് അമ്മ ക്ലിനിക്ക് നടത്തിവരുകയായിരുന്നു. അഭിനേതാവും നാടകകൃത്തുമാണ്. നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ദൂരദർശന്റെ ഹ്രസ്വ ചിത്രങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം നിർവാഹക സമിതിയംഗവും കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസ് പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡൻറുമാണ്. ഭാര്യ: ഗീത. മക്കൾ: ഡോ. ഗായത്രി (മുന്ന കൊടുങ്ങല്ലൂർ പി.എച്ച്.സി), വിജയരാഗ് (കണ്ണൻ, അമേരിക്ക). മരുമക്കൾ: അരുൺ അശോകൻ, ശ്യാമ.