ഗുരുവായൂര്‍: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസര്‍ (58) നിര്യാതനായി. ജനുവരി 13ന് മുണ്ടൂര്‍ പുറ്റേക്കരക്ക് സമീപമായിരുന്നു അപകടം. സിമന്റ് പണിക്കാരനായ ലാസര്‍ സ്കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ ബസിടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എല്‍സി. മക്കള്‍: ലിന്‍സി, ലൗലി, ലൈജു. മരുമക്കള്‍: ബിജു, ഫ്രെനില്.