ഇരിങ്ങാലക്കുട: കണ്ഠേശ്വരം കെ.എസ്ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം നീലേങ്ങാട്ടില് വീട്ടില്‍ അഭിലാഷ് മോഹനന്റെ ഭാര്യ ശ്രുതിയെ (21) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഒരു വയസ്സുള്ള ശ്രീവരദ മകളാണ്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇരിങ്ങാലക്കുട മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ മുക്തിസ്ഥാനില്‍.