അടൂർ: കാഞ്ഞിരവിള പുത്തൻവീട്ടിൽ പരേതനായ കെ.വി. ജോർജിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. അടൂർ വെള്ളക്കുളങ്ങര കുറ്റിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് ഫിലിപ്, കൊച്ചുമോൻ, ജോർജ് കോശി, മോളി രാജു, പരേതനായ ജോർജ് തോമസ്. മരുമക്കൾ: സാലമ്മ തോമസ്, മോളി ഫിലിപ്, മേഴ്സി വർഗീസ്, സുജ കോശി, രാജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് അടൂർ കണ്ണംകോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.