നെടുമങ്ങാട്: മുളമുക്ക് ശോണിമയിൽ വിനയൻ ജി.എസ് (34) കോവിഡ് ബാധിച്ച് മരിച്ചു. കേരള യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണാണ് മരിച്ചത്. എഴുത്തുകാരനും ഫോക്ലോറിസ്റ്റുമായ പ്രഫ. ഉത്തരംകോട് ശശിയുടെയും പ്രഫ. ഗിരിജകുമാരിയുടെയും മകനാണ്. ഭാര്യ: അപർണ. മകൻ: വരദൻ.