ശ്രീകണ്ടേശ്വരം: പരുത്തിക്കാട് വീട്ടിൽ ജി. രാമദാസ് (89) നിര്യാതനായി. വിദ്യാനികേതൻ ട്യൂട്ടോറിയൽ ഉടമയും പ്രിൻസിപ്പലുമായിരുന്നു. ഓൾ കേരള ട്യൂട്ടോറിയൽ ആൻഡ് പാരലൽ കോളജ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഏജീസ് ഓഫിസ് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ശ്രീകണ്ഠേശ്വരം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ശ്രീകണ്ഠേശ്വരം റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിരദേവിയമ്മ (റിട്ട. പ്രഫ. സെന്റ് സേവിയൻസ് കോളജ്, തുമ്പ). മക്കൾ: ഡോ. ആർ. ഹരികുമാർ (ഡയറക്ടർ, എനർജി മാനേജ്മെന്റ് സെന്റർ), ശ്രീകുമാർ (എറണാകുളം), ഡോ. ഗണേശ്ദാസ് (എറണാകുളം). മരുമക്കൾ: സുമി, അമ്പിളി, ഡോ.സിജി.