വടക്കാഞ്ചേരി: ഫ്ലാറ്റിന്റെ ഒന്നാം നിലയിൽനിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. എങ്കക്കാട് വാടകക്ക് താമസിക്കുന്ന തെക്കുംകര കുളത്തൂർ ഗോപിനാഥൻ എന്ന കുട്ടൻ (56) ആണ് മരിച്ചത്. എങ്കക്കാട് സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഇദ്ദേഹം തിങ്കളാഴ്ച രാത്രി ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. പരിസരവാസികൾ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: ജിഷ്ണു, അമൃത. വടക്കാഞ്ചേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.