തൃശൂർ: ഓട്ടോ പിക്അപ് വാനുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. തൃശൂർ ശങ്കരയ്യ റോഡിൽ ചക്കാലക്കൽ വിൽസൻ ജോസഫാണ് (67) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.50ന് ലോട്ടറി വിൽപനക്ക് പോവുകയായിരുന്ന വിൽസൻ കയറിയ ഓട്ടോ തൃശൂർ ചുങ്കം സിവിൽലൈൻ റോഡിൽ എതിരെ വന്ന പിക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവർ തമ്പി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.