വടക്കാഞ്ചേരി: വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ ചുമട്ടുതൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുകാട് നിർമല ഹൈസ്കൂളിന് പിറകിൽ താമസിക്കുന്ന പോപ്പ് നഗർ വെൺകുളം വീട്ടിൽ മാർകോസിന്റെ മകൻ പോൾസൺ (45) ആണ് മരിച്ചത്. കരുവാൻകാട്നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തലയിടിച്ച് വീണതാണ് മരണകാരണമെന്ന് സംശയിക്കുന്നു. വടക്കാഞ്ചേരി പൊലീസ് തുടർനടപടി സ്വീകരിച്ചു.