കുഴൽമന്ദം: കുടുംബവഴക്കിനെ തുടർന്ന് മർദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.പല്ലൻചാത്തനൂർ കൂത്തുപറമ്പ് പൊന്നന്റെ മകൻ ശിവദാസൻ (62) ആണ് ചൊവ്വാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം. ബന്ധു പാർത്ഥസാരഥിക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു. രാധാമണിയാണ് ശിവദാസന്റെ ഭാര്യ. മക്കൾ: കിരൺ, കീർത്തി, കൃപ. മരുമകൻ: പ്രവീൺ.