കുഴൽമന്ദം: ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുത്തനൂർ മന്ദാടൂരിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി വിജയൻ (60) ആണ് മരിച്ചത്. നൊച്ചുള്ളി ഏറാമംഗലത്ത് തിങ്കളാഴ്ച രാത്രി 8.30നാണ് അപകടം. ഭാര്യ: സരോജിനി. മകൻ: വിഷ്ണു.