തൃശൂർ: മലയാളി യുവാവ് ഫ്രാൻസിൽ കാറപകടത്തിൽ മരിച്ചു. ഫ്രാൻസിലെ മാർസെലിലെയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ തൃശൂർ പറവട്ടാനി പ്രിയദർശിനി നഗർ ‘ശ്രീഹരി’യിൽ ഹരീഷാണ് (41) മരിച്ചത്.
പാരീസ് ആസ്ഥാനമായ ‘ഐഡിമിയ’ എന്ന സ്ഥാപനത്തിൽ സെയിൽസ് മാനേജരായിരുന്നു. വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഹരിദാസൻ പിള്ളയുടെയും തൃശൂർ വിമല കോളജ് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. ജയശ്രീയുടെയും മകനാണ്. ഭാര്യ: കോമിൻസ്. മക്കൾ: ലിയം, മായ. സഹോദരി: ശ്രീലക്ഷ്മി (ബംഗളൂരു).