ചാലക്കുടി: ക്രെയിനിന്റെ ചക്രത്തിനടിയിൽപ്പെട്ട് അതിരപ്പിള്ളി സ്വദേശി മരിച്ചു. വെറ്റിലപ്പാറ പുലിക്കോട്ടുപറമ്പിൽ ചന്ദ്രന്റെ മകൻ അഖിലാണ് (22) മരിച്ചത്. മുറിച്ചിട്ട മരത്തടി എടുക്കുന്നതിനിടെ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. അഖിൽ ഹെൽപ്പറായിരുന്നു.
തടിയെടുത്ത ശേഷം ക്രെയിൻ പിന്നോട്ടെടുക്കുമ്പോഴാണ് അഖിൽ ചക്രത്തിനടിയിൽപ്പെട്ടത്. അമ്മ: മിനി (കാലടി പ്ലാന്റേഷൻ തൊഴിലാളി). സഹോദരൻ: അരുൺ.