മേത്തല: എൽതുരുത്തിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എൽതുരുത്ത് പ്ലാക്കപ്പറമ്പിൽ അനിയൻ-ജ്യോതിലക്ഷ്മി ദമ്പതികളുടെ ഏക മകൻ അനൂജിനെയാണ് (22) മരിച്ച നിലയിൽ കണ്ടത്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.