നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശി പുഴക്കര റഫീഖ് (45) ദോഹയിൽ നിര്യാതനായി. മൂന്നു മാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 12 വർഷമായി ഖത്തറിലുള്ള റഫീഖ് സർക്കാർ ജീവനക്കാരനായിരുന്നു. ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഭാര്യ: സമീറ. മകൻ: താഹിൽ. പരേതനായ പുഴക്കര ഖാദർ-ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗായകൻ മുഹമ്മദ് സാലിഹ് (സാലു പുഴക്കര), സുബൈദ, സഫൂറ.