മൂന്നാർ: കണ്ണൻ ദേവൻ കമ്പനി വാഗുവര ഫാക്ടറി തൊഴിലാളി ഡെയ്സി (50) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ ജോലിക്കിടെ കുഴഞ്ഞുവീണ ഇവരെ വാഗുവര ഗ്രൂപ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്റ്റേറ്റ് തൊഴിലാളി പി. മുനിയാണ്ടിയാണ് ഭർത്താവ്. മക്കൾ: അരുൺ (ശിവകാശി), അരുണ. മരുമക്കൾ: പാണ്ടിയമ്മ, ശിവ. മറയൂർ പൊലീസ് നടപടി സ്വീകരിച്ചു.