അടിമാലി: കല്ലാർ കുരിശുപാറ കോട്ടപ്പാറയിൽ ജോലിക്കിടെ മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കുരിശുപാറ ചുക്കാൻമേട്ടിൽ അറിവഴകനാണ് (മഹേഷ് -42) മരിച്ചത്. അപകടമുണ്ടായ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ 12ന് സംസ്കരിക്കും. ഭാര്യ: ഹേമലത. മക്കൾ: വർഷൻ, ആബിൻ.