അടൂർ: പത്രവിതരണത്തിനിടെ കുഴഞ്ഞുവീണ് പത്രം ഏജന്റ് മരിച്ചു. കടമ്പനാട് കോന്നീലഴികത്ത് മോഹനൻ പിള്ളയാണ് (63) മരിച്ചത്. കടമ്പനാട്ട് നിൽക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സി.പി.ഐ കടമ്പനാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗവും ഇ.കെ. പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമാണ്. കടമ്പനാട് എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കടമ്പനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യ: ഉമ.