അടൂർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനടക്കാരൻ മരിച്ചു. മിത്രപുരം നാൽപതിനായിരം പടി കങ്കോട്ടുകുഴി കോളനിയിൽ പ്രസാദ് ഭവനിൽ പരേതരായ ഗോപിയുടെയും വിജയമ്മയുടെയും മകൻ കുഞ്ഞുമോനാണ് (36) മരിച്ചത്. ജനുവരി 13ന് വൈകീട്ട് നാലിന് മിത്രപുരത്തായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: പ്രസാദ്, മധു, വത്സല, സതി, വാസന്തി.