നെടുങ്കണ്ടം: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേടിന് സമീപം കുരുവിക്കാനം കാറ്റാടി പാടത്തിനടുത്ത് അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പൈലിക്കാനത്ത് കാട്ടിൽ മരക്കൊമ്പില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ബുധനാഴ്ച ഉച്ചക്ക് സമീപ കൃഷിയിടത്തിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ലുങ്കി ഉടുത്തിട്ടുണ്ട്. 45 വയസ്സ് തോന്നിക്കും. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കം വരും എന്നാണ് പൊലീസ് പറയുന്നത്. കാട്ടിൽനിന്ന് മൃതദേഹം തലച്ചുമടായാണ് കാറ്റാടിപ്പാടത്ത് എത്തിച്ചത്. ഇവിടെനിന്ന് ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.