ശാസ്താംകോട്ട: അരിനല്ലൂർ ശ്രീഭവനത്തിൽ ജി. ഭാസ്കരൻപിള്ള (85, റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. അരിനല്ലൂർ ക്ഷീരോൽപാദക സംഘം, എൻ.എസ്.എസ്. കരയോഗം, അരീക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: സരളാദേവി. മക്കൾ: സേതുലക്ഷ്മി (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, അധ്യാപിക, കോവൂർ യു.പി.എസ്), ശ്രീകല, ശ്രീകുമാർ. (ഫിഷറീസ് വകുപ്പ്). മരുമക്കൾ: വി.എൻ. സദാശിവൻ പിള്ള (റിട്ട. ഹെഡ്മാസ്റ്റർ, ഏഴംകുളം), ആർ. രാജശേഖരൻ നായർ (റിട്ട. സ്പെഷൽ സെക്രട്ടറി), യു. ജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.