കാട്ടാക്കട: കുറ്റിച്ചലിലെ കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായി കുറ്റിച്ചല്‍ അന്നവിള വീട്ടില്‍ കെ.പി. മുഹമ്മദ് (71) കോവിഡ് ബാധിച്ച് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതുരംഗത്തെത്തി. 16 വര്‍ഷം പഞ്ചായത്തംഗമായിരുന്നു. കുറ്റിച്ചല്‍ സര്‍വിസ് സഹകരണബാങ്കില്‍ 18 വര്‍ഷം ഭരണസമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ സുലേഖാബീവി. മക്കൾ: ലേഖ, ബിനിത. മരുമക്കൾ: ദിലീപ്, ഹാഷിം.