ആമ്പല്ലൂര്‍: കല്ലൂര്‍ നായരങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ നായരങ്ങാടി അയ്യനാട്ട് വീട്ടില്‍ വല്‍സകുമാറിന്റെ മകന് അശ്വിന് കൃഷ്ണയാണ് (23) മരിച്ചത്. കാറിലുണ്ടായിരുന്ന നായരങ്ങാടി സ്വദേശികളായ മംഗലത്ത് ശ്രീനാഥ്, കൊടുപ്പകുഴി സുധി, അടാട്ട് ശ്രീരാഗ്, ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.