പെരുമ്പിലാവ്: കടവല്ലൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. വടക്കുമുറി വാഴപ്പിള്ളി അബ്ദുൽ വാഹീദിന്റെ ഭാര്യ ഹസീനയാണ് (35) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കടിയേറ്റത്. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: നിഹാൻ, നഹ്ല.