തൃശൂർ: ജില്ല മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ സിവിൽ ലൈനിലെ വൈശ്യത്തിൽ അഡ്വ. ഗോപിദാസ് (73) നിര്യാതനായി. കാട്ടേടത്ത് രുഗ്മിണി അമ്മയുടെയും പരേതനായ പാട്ടത്തിൽ നാരായണൻ നായരുടെയും മകനാണ്. കൈപ്പറമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: അഡ്വ. എൻ. ഗിരീഷ് (തൃശൂർ ബാർ അസോസിയേഷൻ), ഡോ. എൻ. രാകേഷ് (കുവൈത്ത്). മരുമക്കൾ: ദിവ്യ ഗിരീഷ്( അധ്യാപിക, പുറനാട്ടുകര ആശ്രമം സ്കൂൾ), ഡോ. പാർവതി രാകേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.