വരവൂർ: പ്രശസ്ത അയ്യപ്പൻ തിയ്യാട്ട് കലാകാരൻ വരവൂർ തിയ്യാടി വീട്ടിൽ നാരായണൻ നമ്പ്യാർ (മണിയൻ - 71) നിര്യാതനായി. വിവിധ ക്ഷേത്രകല അവാർഡുകൾ നേടിയിട്ടുണ്ട്. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം വടക്കാഞ്ചേരി പ്രാദേശിക സഭ അംഗമാണ്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിൽ, സ്വപ്ന. മരുമക്കൾ: കല, രമേഷ്.