അടിമാലി: ഹെറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവും ദീർഘകാലം പത്താംമൈൽ ടൗൺ ജുമാമസ്ജിദ് പ്രസിഡന്റുമായിരുന്ന വാളറ പത്താംമൈൽ അമംതുരുത്തിയിൽ പരീത് മൂസ (86) നിര്യാതനായി. ഭാര്യ: പല്ലാരിമംഗലം തടത്തിക്കുന്നേൽ ആമിന. മക്കൾ: ഫക്രുദ്ദീൻ (റിട്ട. എസ്.ഐ, കേരള പൊലീസ്), സുഹറ, മക്കാർ (ബിസിനസ്), അബ്ദുൽ വാഹിദ് (മാധ്യമം ലേഖകൻ, അടിമാലി), അബ്ദുഷുക്കൂർ (കോൺട്രാക്ടർ), മുഹമ്മദ് (കെ.എസ്.ഇ.ബി), അനീഷ. മരുമക്കൾ: റംല തടത്തിക്കുന്നേൽ വെണ്ടുവഴി, ഹസൈനാർ മേക്കോത്ത്, സുനീറ ചക്കിയാനിക്കുന്നേൽ കാഞ്ഞാർ, ഹസീന അറയ്ക്കൽ, സാലിഹ പാലമൂട്ടിൽ, ബഷീർ മുഞ്ചയ്ക്കൽ, സജന കറുകപ്പിള്ളി ചെറുവട്ടൂർ.